9 January 2026, Friday

Related news

January 8, 2026
January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചകേസില്‍ പൊലീസുകാരനും, സഹോദരനും അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2023 11:56 am

വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചകേസില്‍ പൊലീസ് കോണ്‍സ്റ്റബിളും സഹോദരനും അറസ്റ്റില്‍ ഉത്തര്‍പ്രദേശിലാണ് സംഭവം.സഹറൻപൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും സഹോദരനെതിരെയും രംഗത്തുവന്നത്.

പ്രതിയായ പൊലീസുകാരന്‍ വിവാഹം കഴിക്കാമെന്നു വാഗ്ധാനം നല്‍കിയ ശേഷം ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി അവര്‍ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു തവണ ഗര്‍ഭിണിയായെന്നും അവര്‍ പരാതിയില്‍ പറയുന്നു. 

ആറു മാസം മുൻപ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുമെന്ന നിലപാട് എടുത്തപ്പോൾ വിവാഹം ചെയ്യുമെന്ന് പൊലീസുകാരന്‍യുവതിക്ക് ഉറപ്പ് എഴുതി നൽകി. എന്നാൽ വാക്ക് പാലിക്കാത്തത് ചോദ്യം ചെയ്ത യുവതിയെ പൊലീസുകാരനും സഹോദരനും ചേർന്ന് വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു

Eng­lish Summary:
A police­man and his broth­er were arrest­ed in the case of tor­ture by promise of marriage

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.