കേരള കോൺഗ്രസ് മാണി വിഭാഗം നേതാവും മുൻ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗവുമായ ജീൻസൺ മരണവീട്ടിൽ രാഷ്ടീയ തർക്കത്തെ തുടർന്ന് കത്തി കൊണ്ട് രണ്ട് പേരെ കുത്തി. നെടുങ്കണ്ടം ചക്കകാനം കുന്നേൽ പുരയിടത്തിൽ വീട്ടിൽ ഫ്രിജോ ഫ്രാൻസിസ് (40), കരുണാപുരം ചേന്നാക്കുളം സ്വദേശി പാറയിൽ വീട്ടിൽ ലിജോ ജോൺ (39) എന്നിവർക്കാണ് തർക്കത്തിനിടെ കുത്തു കൊണ്ടത്. ഇരുവരേയും നെടുക്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 10.30 മണിയോടെയാണ് സംഭവം. എസ് എൻഡിപി നെടുങ്കണ്ടം ശാഖാ സെക്രട്ടറി എ വി മണിക്കുട്ടന്റെ മാതാവ് ആശാരികണ്ടം ആലവേലിൽ അല്ലി വേലായുധന്റെ മരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും . മരണ വീടിന് സമീപത്തെ റോഡിൽ വെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഫ്രിജോയുടെ ചെവിക്ക് പുറകിലും കാലിനും കുത്ത് കൊണ്ടപ്പോൾ ലിജോയുടെ വയറിൽ കത്തികൊണ്ടുളള വീശലിൽ മുറിവേറ്റു. പ്രതിയുടെ വീടിന് സമീപത്ത് വെച്ച് പുലർച്ചയോടെ ജീൻസൺ പൗവ്വത്തിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി.
English Summary:A political dispute at a mortuary resulted in a stabbing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.