22 January 2026, Thursday

Related news

December 6, 2025
August 2, 2025
April 13, 2025
March 27, 2025
March 16, 2025
January 22, 2025
November 24, 2024
October 1, 2024
August 16, 2024
June 28, 2024

ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കും; ടിആർപിസി സേവനങ്ങൾ സമൂഹത്തിന് മാതൃക: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവല്ല
January 1, 2023 11:23 am

ട്രാവൻകൂർ റിഹാബിലിറ്റേഷൻ പാലിയേറ്റിവ് കെയർ (റ്റിആർപിസി) പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ടിആർപിസി 2023 വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുപോലെയുള്ള പ്രസ്ഥാനങ്ങൾ സമൂഹത്തിന് അനിവാര്യമാണ്. കൂടുതൽ ജനവിഭാഗങ്ങൾക്ക് ടിആർപിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സഹായങ്ങൾ ലഭിക്കും.

ഇനിയുള്ള ശമ്പളത്തിലെ ഒരു ഭാഗം ടിആർപിസിയുടെ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. ഒയിൽ പാം ഇന്ത്യ ചെയർമാനും റ്റി ആർ പി സി ചെയർമാനുമായ എം വി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭ ചെയർമാൻ ഡി സജി, തിരുവല്ല റുറൽ ഫാർമേഴ്സ് സൊസെറ്റി പ്രസിഡന്റ് അഡ്വ. കെ ജി രതിഷ് കുമാർ, റ്റി ആർ പി സി ഡയറക്ടർ ബോർഡംഗങ്ങളായ എം മധു, അരുൺ കെ എസ് മണ്ണടി, പി എസ് റജി, ജി ബൈജു, ബെൻസി തോമസ്, എ ദിപ കുമാർ, അജയൻ പന്തളം എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: A por­tion of the salary will be paid; TRPC ser­vices mod­el for soci­ety: Min­is­ter P Prasad

You may like also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.