23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 9, 2024

ഗര്‍ഭിണിയായ യുവതിയെ തലയ്ക്കടിച്ച് കൊന്നു; കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
July 6, 2023 1:29 pm

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ തലയ്ക്കടിച്ച് കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി (30) യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്.

ജൂലായ് മൂന്നാം തീയതിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ ആദേശും കൂട്ടാളികളും പിടിയിലായത്.

ജൂലായ് രണ്ടാം തീയതിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2015‑ല്‍ രാംബിരിയും വിനോദ് എന്നയാളും തമ്മില്‍ വിവാഹിതരായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ആദേശുമായി അടുപ്പത്തിലായത്. പിന്നാലെ ആദേശില്‍ നിന്ന് യുവതി ഗര്‍ഭം ധരിക്കുകയും ചെയ്തു.

ഗര്‍ഭിണിയായതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തന്നെ വിവാഹം കഴിക്കാനായി കാമുകനോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് താത്പര്യമില്ലാതിരുന്ന ആദേശ്, വിവാഹത്തിനായുള്ള സമ്മര്‍ദം തുടര്‍ന്നതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്തശേഷം ജൂലായ് രണ്ടാം തീയതി ആദേശ് കാമുകിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

eng­lish summary;A preg­nant woman was behead­ed; Five peo­ple includ­ing the boyfriend were arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.