
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പരിസരത്ത് അഞ്ച് പേരെ കടിച്ചപേവിഷബാധയുള്ള തെരുവ് നായയെ പിടികൂടി.തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനിടെ ഹരിപ്പാട് ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയ്ക്കും കടിയേറ്റിട്ടുണ്ട്. ലോട്ടറി കച്ചവടക്കാരൻ ഉൾപ്പെടെമറ്റു മുന്ന് പേരെയും നായ കടിച്ചു ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടും. ഇവർ വിവിധ ആശുപത്രികളിൽചികിത്സ തേടി.ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആറോളം തെരുവ് നായ്ക്കൾ നഗരസഭയുടെ നിരീക്ഷണത്തിലാണ്.തിങ്കളാഴ്ച രാവിലെ മുതലാണ് തെരുവ് നായ മനുഷ്യനെ അക്രമിക്കുവാൻ തുടങ്ങിയത്.ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വൂ ടിം അംഗം ചാർളി എബ്രഹാം വലയിൽ കുടുക്കിയ തെരുവ് നായ രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് പേവിഷബാധയെന്ന് സ്ഥിരീകരിച്ചത്.
മയക്ക് മരുന്ന് ഇൻജക്ഷൻ നൽകിയ നായെ ക്ഷേത്രത്തിന് പിന്നിലെ പ്രത്യേക സ്ഥലത്ത് ബന്ധിച്ചു.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ ഏകദേശം 10 ലധികം നായ്ക്കൾ വസിക്കുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ചിലർ ഇതിന് ആഹാരസാധനങ്ങൾ നൽകുന്നത് കാരണം നായ്ക്കൾ ഇവിടെ തന്നെ തമ്പടിക്കുകയാണ്. ഭക്തജനങ്ങളെ കടിച്ചനായെ പിടികൂടുന്നതിനായി ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നഗരസഭക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ എച്ച്ഐമോഹൻകുമാർ, വൈസ് ചെയർമാൻ എം ബി അനിൽ മിത്ര ‚കൗൺസിലർ ഷിബു പഞ്ചവടി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പീയൂഷ് കലവറ എന്നിവരുടെ നേതൃത്വത്തിലാണ് നായെ പിടിക്കാനുള്ള നടപടി ആരംഭിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.