ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ.
എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വോട്ട് ചെയ്യാനും എ രാജയ്ക്ക് അവകാശമില്ല.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിൻറെ വാദം അംഗീകരിച്ചായിരുന്നു നേരത്തേ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
English Summary:
A Raja MLA’s disqualification verdict stayed; Participate in legislative proceedings
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.