കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി. പൂനെയിലെ എംഐടി, വേൾഡ് പീസ് യൂണിവേഴ്സിറ്റി, തൃശൂർ ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിന് അടുത്തുള്ള മഞ്ചാടിന്നിവിളയിൽ നിന്ന് അപൂർവ ഇനം തുമ്പിയെ കണ്ടെത്തിയത്. ‘അഗസ്ത്യമലൈ ബാംബൂടെയ്ൽ’എന്നാണ് തുമ്പിക്ക് പേരിട്ടിരിക്കുന്നത്.
മുഖ്യ ഗവേഷകൻ വിവേക് ചന്ദ്രനെ കൂടാതെ പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് കോപാർഡെ, അജുഷ് പൈറ, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൂർഗ്-വയനാട് മേഖലയിൽ കാണപ്പെടുന്ന ഈ ജനുസ്സിലെ അറിയപ്പെടുന്ന ഒരേയൊരു ഇനമായ മലബാർ ബാംബൂടെയ്‌ലുമായി (മെലനോണിയുറ ബിലിനേറ്റ) പുതുതായി കണ്ടെത്തിയ ഇനത്തിന് അടുത്ത സാമ്യമുണ്ടെന്ന് ഗവേഷകസംഘം പറഞ്ഞു. തുമ്പിക്ക് മുളം തണ്ടിനോട് സാമ്യമുള്ള നീണ്ട സിലിണ്ടർ ആകൃതിയിലുള്ള ഉദരം ഉള്ളതിനാലാണ് ഈ പേരിട്ടതെന്ന് സംഘം അറിയിച്ചു. മലബാർ ബാംബൂടൈൽ മാത്രമുണ്ടായിരുന്ന മെലനോണിയുറ ജനുസ്സിലേക്ക് രണ്ടാമത്തെ ഇനമായാണ് അഗസ്ത്യമല ബാംബൂടെയ്ൽ എത്തിയിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.