
നഗരം — ഗ്രാമം എന്നിങ്ങനെ വ്യത്യാസങ്ങളില്ലാതെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ വിപുലമായ പദ്ധതികളാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. മലയോര ജില്ലയായ ഇടുക്കിയിലും ഇതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. ശുദ്ധജല പദ്ധതികൾക്കായി ഇടുക്കി ജില്ലയിൽ കോടി രുപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. 10 പദ്ധതികൾക്കായി 104. 3 കോടിയുടെ പ്രവർത്തികൾ ഇടുക്കി ജില്ലയിൽ പൂർത്തിയാക്കി. 2414. 7 കോടിയുടെ പദ്ധതി പ്രവർത്തികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
സമ്പൂർണ ജലവികസനവും വിഭവപരിപാലനവും ലക്ഷ്യമിട്ട് ഭാവി ജല നയങ്ങൾക്ക് ദിശയേകുന്ന വിധത്തിൽ ജല വിഭവ വകുപ്പ് ജില്ലയിൽ നടത്തിയ സംസ്ഥാനതല സെമിനാറും വേറിട്ടതായി. പത്ത് വർഷത്തിനിടെ 27 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ സംസ്ഥാനത്ത് നൽകിയപ്പോൾ ഇടുക്കിയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ ഭാഗമായത്. ജൽജീവൻ മിഷൻ, കിഫ്ബി, അമൃത് പദ്ധതി, നബാർഡ്, റിബിൽഡ് കേരള തുടങ്ങിയ വിവിധ ഏജൻസികൾ വഴിയാണ് ജലവിഭവ വകുപ്പിന്റെ പദ്ധതികൾ പുരോഗമിക്കുന്നത്. കാർഷിക മേഖലയുടെ ശാക്തീകരണത്തിന് ചെറുകിട ജലസേചന പദ്ധതികളും നടപ്പാക്കുന്നുണ്ട്. ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവ് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ചെക്ക് ഡാമുകളും മറ്റ് ജലസംഭരണികളും പൂർത്തിയാകുന്നു. ജില്ലയിൽ 2019–24 കാലയളവിൽ വലിയ 10 പദ്ധതികളാണ് പൂർത്തികരിച്ചത്. ഇതിനായി 104. 3 കോടി ചെലവഴിച്ചു. 12 കോടി ഭരണാനുമതിയിൽ നബാർഡ് ധനസഹായത്തോടെ കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടികുളം, വണ്ണപ്പുറം പഞ്ചായത്തുകൾക്കായി നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി. 9. 0239 കോടി ജലവിഭവ വകുപ്പും ചെലവഴിച്ചു. നബാർഡ് സഹായത്തോടെ ഇടവെട്ടി പഞ്ചായത്തിൽ 14. 97 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി. വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകൾക്കായി 2. 936 കോടിയിലാണ് ജല വിതരണ പദ്ധതി പൂർത്തീകരിച്ചത്. 34 കോടി ഭരണാനുമതിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ജല ശുദ്ധീകരണ ശാല നിർമാണം പൈപ്പ് ലൈനുകളുടെ വിപുലീകരണത്തിന് 27. 34 കോടി ചെലവായി.
മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ സമഗ്ര ശുദ്ധജല വിതരണം സാധ്യമാക്കുന്നതിന് വിപുലമായ പദ്ധതിയാണ് പുരോഗമിക്കുന്നത്. നബാർഡിന്റേയും ജല ജീവൻ മിഷന്റേയും സഹകരണത്തിൽ 2020ലാണ് പദ്ധതിക്ക് രൂപം നൽകിയത്. നബാർഡ് ഫണ്ടിൽ നിന്നും 18. 67 കോടി രൂപയും ജലജീവൻ മിഷനിലൂടെ 93. 55 കോടിരൂപയും ചെലവഴിച്ചാണ് പ്രവൃത്തി. മലങ്കര ജലാ ശയത്തിലെ കിണറിൽനിന്നും വെള്ളം പെരുമറ്റം എംവിഐപി ഭൂമിയിലെ ജല ശുദ്ധീകരണശാലയിലെത്തിക്കും. ഇവിടെ ശുദ്ധീകരിച്ചശേഷം വിതരണം ചെയ്യും. പ്രതിദിനം 1 ദശ ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കും. ജലശുദ്ധീകരണശാലയിലെ എയറേറ്റർ, റോ വാട്ടർ ചാനൽ, ഫ്ലാഷ് മിക്സർ, ക്ലാരിഫ് ലോക്കുലേറ്റർ, ഫിൽറ്റർ ഹൗസ്, ക്ലിയർ വാട്ടർ ചാനൽ, ക്ലിയർ വാട്ടർ സസ്, ക്ലിയർ വാട്ടർ പമ്പ്ഹൗസ് എന്നിവയുടെ സി വിൽ ജോലികൾ പൂർത്തിയായി. 93മീറ്ററിൽ സംരക്ഷണഭിത്തിയും നിർമിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ മുട്ടം പഞ്ചായത്തിൽ 1297, കരിങ്കുന്നത്ത്- 2450, കുടയത്തൂരിൽ 313 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകൾ വരും. മൂന്ന് പഞ്ചായത്തുകളിലും 248 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കും.
തേക്കടി ജലാശയം: കുമളി ഒന്നാംമൈൽ‑283. 98 കോടി, ഇരട്ടയാർ ഡാം: ഇരട്ടയാർ നോർത്ത്-64. 51 കോടി, പെരിയാർ നദി: ആലടി ‑63. 90 കോടി, പൊന്മുടി ഡാം: നാടുകാണി-420. 24 കോടി തുടകുുളമാവ് സ്രോതസാക്കി ങ്ങിയ പദ്ധതികളും നടപ്പിലാക്കി. മാട്ടുപ്പെട്ടി ഡാമിന് സമീപം — 235. 06 കോടി, രാജകുമാരിക്ക് സമീപം 107. 04 കോടി, ചിലന്തിയാറിന് സമീപം- 16. 57 കോടി, പാമ്പാർ, പട്ടിശേരി എന്നിങ്ങനെ മറയൂർ പഞ്ചായത്തിൽ 83. 52 കോടി എന്നിങ്ങനെയാണ് മറ്റ് വലിയപദ്ധതികൾ. സംസ്ഥാന പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി 7. 31 കോടി ചെലവിൽ കുമിളി പഞ്ചായത്തിലെ ശുദ്ധജല വിതരണ പൈപ്പുകൾ നീട്ടി, വിപുലീകരണ പ്രവർത്തികളും സാധ്യമാക്കി. ഇരട്ടയാർ പഞ്ചായത്തിലെ പഴകിയ പൈപ്പുലൈനുകൾ മാറ്റി സ്ഥാപിക്കാൻ 1. 726 കോടിയാണ് ചെലവായത്. ഏലപ്പാറ ആൻഡ് ആഡ്ജോയിനിങ് വില്ലേജ്സ് 13 കോടി ഭരണാനുമതിയിൽ പീരുമേട് പഞ്ചായത്തിൽ പൈപ്പുകൾ നീട്ടി സ്ഥാപിക്കാനും വിപുലീകരണ പ്രവൃത്തികൾക്കും 10. 794 കോടി വിനിയോഗിച്ചു. ജല ജീവൻ മിഷൻ പദ്ധതി പ്രകാ രം 2. 983 കോടി ഭരണാനുമതിയിൽ വെള്ളിയാമറ്റത്ത് 2200 ഗാർഹിക കണക്ഷൻ നൽകിയതിന് 2. 97 കോടിരൂപ ചെലവഴിച്ചു. കൂടാതെ രാജകുമാരിയിൽ 500 ഗാർഹിക കണക്ഷൻ നൽകാൻ 69 കോടിയും കുമാരമംഗലത്ത് ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണത്തിനും 2991 ഗാർഹിക കണക്ഷൻ നൽകുന്നതിനുമായി 9. 25 കോടിയും ചെലവഴിച്ചു. കുളമാവ് സ്രോതസാക്കി അറക്കുളം. വെള്ളിയാമറ്റം പഞ്ചായത്തുകളിൽ 8423 ഗാർഹിക കണക്ഷനുകൾ നൽകുന്നതും പുരോഗമിക്കുന്നു.
ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് സമാനമായി ചെറുതോണിയിലും പദ്ധതിയുണ്ട്. ജില്ലയിലെ ഡാമുകളെയും ജലാ ശയങ്ങളെയും സ്രോതസാക്കി വീടുകളിൽ ശുദ്ധജലവിതരണം സാധ്യമാക്കുന്ന വിവിധ പദ്ധതികൾ പുരോഗമിക്കുകയാണ്. ഇടുക്കി, മാട്ടുപ്പെട്ടി. ഇരട്ടയാർ, പൊന്മുടി ഡാമുകൾ, തേക്കടി ജലാശയം, പെരിയാർ, പന്നി പെട്ടിശേരി നദികൾ തുടങ്ങിയവ സ്രോതസുകളാക്കി 2100ലേറെ കോടി രൂപയുടെ പദ്ധതികളാണ് പുരോഗമിക്കുന്നത്. ജലശുദ്ധികരണ ശാലകൾ സ്ഥാപിച്ച് ശുദ്ധീകരിച്ചാകും വീടുകളിലെത്തുക. ഇടുക്കി ഡാമിലെ വെള്ളം അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയിലയിൽ ശുദ്ധീകരിച്ച് നെടുങ്കണ്ടം, പഞ്ചായത്ത് പൂർണമായും ഏലപ്പാറ, അറക്കുളം പഞ്ചായത്തുകളിൽ ഭാഗികമായും വീടുകളിൽ ശുദ്ധ ജലമെത്തിക്കും. 324. 58 കോടിരൂപ ചെലവഴിച്ചാണ് പ്രവൃത്തി. 18, 735 കണക്ഷനുകളാണ് ലക്ഷ്യം. ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് സമാനമായി ചെറുതോണിയിലും പദ്ധതിയുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, വാത്തികുടി, മരിയാപുരം, കാമാക്ഷിയും വണ്ണപ്പുറം പഞ്ചായത്തിൽ പഞ്ചായത്തുകളിൽ പൂർണമായും വണ്ണപ്പുറം പഞ്ചായത്തിൽ ഭാഗികമായും ഗാർഹിക കണ ക്ഷനുകൾ നൽകും. 419 കോടിയാണ് ചെലവഴിക്കുക, 20, 097 കണക്ഷനുകളാണ് ലക്ഷ്യം. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ 8423 ഗാർഹിക കണക്ഷനുകൾ നൽകുന്നതും പുരോഗമിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.