
ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി കൊടുങ്കാറ്റിൽ മറിഞ്ഞുവീണു. ന്യൂയോർക്കിലെ ഒറിജിനൽ പ്രതിമയുടെ പതിപ്പാണ് ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്നത്. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അതിശക്തമായ കാറ്റില്‍ ഏകദേശം 40 മീറ്റർ ഉയരമുള്ള പ്രതിമ നിലം പതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഴ്ചയുടെ ആഘാതത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലഭാഗം പല കഷണങ്ങളായി തകർന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.