25 February 2025, Tuesday
KSFE Galaxy Chits Banner 2

സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

Janayugom Webdesk
മണ്ണഞ്ചേരി
September 25, 2024 6:31 pm

സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. ജലഗതാഗത വകുപ്പ് മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ എസ് വേണുഗോപാലാണ് (61) കുഴഞ്ഞ് വീണു മരിച്ചത്. 

മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ നടന്ന സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് കൊണ്ടിരിക്കവേ വേണുഗോപാൽ ഇന്ന് പകൽ രണ്ട് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീതയാണ് ഭാര്യ. മക്കൾ: വിഷ്ണു, നന്ദകുമാർ. സംസ്ക്കാരം നാളെ (വ്യാഴം) പകൽ 11 30 ന് വീട്ടുവളപ്പിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.