ഇന്ത്യ ചൈന സംഘര്‍ഷങ്ങള്‍ക്കിടയില്‍ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. ചൈന‑പാകിസ്ഥാന്‍ അതിര്‍ത്തി അതിർത്തിയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാരുന്നു. വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന നിലയിൽ ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെയുമായുള്ള ആദ്യ കൂടികാഴ്ചയാണിത്.അതിര്‍ത്തി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും, യുദ്ധമുണ്ടായാൽ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു.സൈനിക സെക്രട്ടറിയുടെ ബ്രാഞ്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നത്തെ യോഗത്തിൽ പരിശോധിക്കും.
English Summary : A review meeting was held under the leadership of Chief of Army Staff General Manoj Mukund Narwane amid the India-China conflict
you may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.