9 December 2025, Tuesday

Related news

December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025
October 26, 2025

നിലമ്പൂർ രാമൻകുത്തിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

Janayugom Webdesk
നിലമ്പൂർ
September 5, 2024 10:59 pm

രാമൻകുത്ത് പറേങ്ങൽ മൂസാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. മുന്നൂറോളം റബ്ബർ ഷീറ്റും,രണ്ട് ചാക്കുകളിലായി ഉണ്ടായിരുന്ന റബ്ബർ ഒട്ടുപാലും കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ബന്ധപ്പെട്ടവർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു ഉടൻതന്നെ ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ ബാബുരാജൻ കെപിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഫിറോസ്, ഫസലുള്ള, ഷാദ് അഹമ്മദ്, വി പി റഫീഖ്, സി രമേശ്, ഹോം ഗാർഡുമാരായ അബ്ദുൽസലാം, അലവിക്കുട്ടി, അനിൽകുമാർ എന്നിവർ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.