ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ശനിയാഴ്ച രാവിലെ 5.30 നു ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ‘ഓപ്പറേഷൻ അജയ്‘യുടെ ഭാഗമായി 16 മലയാളികൾ വിമാനത്തിൽ എത്തുന്നതായാണു വിവരം. കേരളത്തിലേക്ക് എത്താനായി താൽപര്യം അറിയിച്ചു കേരള ഹൗസ് വെബ്സൈറ്റിൽ 20 പേർ റജിസ്റ്റർ ചെയ്തിരുന്നു. ഇന്നു രാവിലെ ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ വിമാനം എത്തിയിരുന്നു. ഇവരില്‍ ഏഴുപേർ മലയാളികളാണ്.
പിഎച്ച്ഡി വിദ്യാർഥിയായ കണ്ണൂർ ഏച്ചൂർ സ്വദേശി എംസി അച്ചുത്, ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, പിഎച്ച്ഡി വിദ്യാർഥി മലപ്പുറം പെരിന്തൽ മണ്ണമേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനി പാലക്കാട് സ്വദേശിനി നിള നന്ദ, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി. രസിത (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികൾ) എന്നിവരാണു സംഘത്തിലെ മലയാളികള്‍. പുലർച്ചെ ആറു മണിയോടെയാണു വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്.
English Summary:A second flight from Israel will arrive tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.