
22 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ പിന്മാറി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള ചർച്ചയിൽ, ബസുടമകള്‍ ഉന്നയിച്ച 99 ശതമാനം ആവശ്യങ്ങളിലും ധാരണയായതിനെ തുടർന്നാണിത്. ഇപ്പോഴും പണിമുടക്കിൽ ഉറച്ചുനിൽക്കുന്ന വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
വിദ്യാർത്ഥികളുടെ നിരക്ക് വര്‍ധന സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളും ബസുടമകളുമായി ഗതാഗത സെക്രട്ടറി ചർച്ച നടത്തും. വിദ്യാര്‍ത്ഥികളുടെ നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിക്കണമെന്ന രവിരാമൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചർച്ച. കമ്മിഷൻ നിർദേശിച്ചത് വൻ വർധനയാണെന്ന് കരുതുന്നില്ലെന്നും സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.