കേരളത്തിൽ പാർട്ടി തീർത്തും അപ്രസക്തമാവുകയാണെന്നും കെ സുരേന്ദ്രന്റെ നേതൃത്വം മാറണമെന്നും ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ എതിര്‍പക്ഷം. നിലവിലെ നേതൃത്വത്തിന് കീഴില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നു. ചെറിയ സംസ്ഥാനങ്ങൾ വരെ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കേന്ദ്രനേതൃത്വം കേരളത്തെ പൂർണമായും എഴുതിത്തള്ളിയതാണോ എന്ന ചോദ്യവും പി കെ കൃഷ്ണദാസ് വിഭാഗം നേതാക്കൾ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിന് മുന്നിൽ ഉയർത്തി.
സംസ്ഥാനത്ത് നടക്കുന്ന സമര പരിപാടികളില്‍ കാഴ്ചക്കാരുടെ റോൾ മാത്രമാണ് പലപ്പോഴും പാർട്ടിക്കുള്ളത്. പൊതു ജനങ്ങൾക്കിടയിൽ പാർട്ടിയുടെ യശസ് ചോരുകയാണെന്നും വിമർശനം ഉയർന്നു. എന്നാല്‍ എൻഡിഎ മുന്നണി വികസിപ്പിക്കാൻ ശ്രമങ്ങൾ സജീവമാണെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം. മുന്നണിയിലേക്ക് പുതിയ കക്ഷികളെ കൊണ്ടുവരാൻ ആലോചനയുണ്ടെന്നും നേതൃത്വം വിശദീകരിച്ചു.
നിലവിലെ സാഹചര്യത്തിൽ പുതിയ പാർട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നാണ് കെ സുരേന്ദ്രൻ വിരുദ്ധ പക്ഷം വ്യക്തമാക്കുന്നത്. കേരളത്തിൽ എൻഡിഎ സംവിധാനം തകർന്നിട്ട് നാളുകളായി. മുന്നണിയെന്ന നിലയില്‍ സമര പരിപാടികളോ മറ്റ് പ്രവർത്തനങ്ങളെ സംഘടിപ്പിക്കാറില്ല. ലോക‌്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി സംവിധാനം ശക്തിപ്പെടുത്തണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതൃത്വം അനുവദിച്ച ഫണ്ട് കൈകാര്യം ചെയ്തതിലെ സുതാര്യമില്ലായ്മ ഉൾപ്പെടെ അന്വേഷിക്കണമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യം ഉയർന്നു.\
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.