മഹാരാഷ്ട്രയിൽ നവംബർ 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുംബൈ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രവി രാജ ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസുമായുള്ള 44 വര്‍ഷത്തെ നീണ്ട ബന്ധം അവസാനിപ്പിച്ചതായി രവി രാജ രാജിവയ്ക്കവെ അറിയിച്ചു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറും രാജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പേരുകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും രാജയെ അനുഗമിച്ച് ബിജെപിയിലേക്ക് വരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. മഹായുതി സർക്കാർ തിരിച്ചുവരുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 20 ന് മഹാരാഷ്ട്ര സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 23 ന് പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.