5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

വീട്ടുവേലയ്ക്കുനിന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
March 18, 2024 2:36 pm

പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തതിന് അസമിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ഞായറാഴ്ച അറസ്റ്റിലായി. ഗോലാഘട്ട് ജില്ലയിലെ ലചിത് ബോർഫുകൻ പോലീസ് അക്കാദമിയിലെ കിരൺ നാഥ് എന്നയാളാണ് അറസ്റ്റിലായത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിരന്തരം ബലാത്സംഗം ചെയ്തതായി ഇരയായ 15കാരി ആരോപിച്ചു. നാഥ് തന്നെ ബലമായി തന്റെ വസതിയിൽ അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് പെണ്‍കട്ടിയുടെ കുടുംബാംഗങ്ങൾ ശനിയാഴ്ച ഡെർഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഞായറാഴ്ച ഇയാൾക്കെതിരെ കേസെടുത്തു. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാഥിനെ അറസ്റ്റ് ചെയ്തതെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (പതിനാറ് വയസ്സിന് താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 2012 ലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിൻ്റെ (പോക്‌സോ) സെക്ഷൻ 6 പ്രകാരമാണ് നാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A senior police offi­cer was arrest­ed for rap­ing a minor girl who was doing housework

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.