
ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പില്‍ സൈബര്‍ സുരക്ഷാ ഏജൻസികൾ ഒരു പുതിയ വീഴ്‌ച കണ്ടെത്തി. ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി ‑ഇൻ (CERT-In) വാട്‌സ്ആപ്പിന്‍റെ ചില ഐഒഎസ് അല്ലെങ്കിൽ മാക് പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്കർമാർക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയുന്നവിധത്തിലുള്ള ഒരു ഗുരുതരമായ പിഴവാണ് (CVE-2025–55177) സിഇആർടി ‑ഇൻ കണ്ടെത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.
അതേസമയം, ഈ സുരക്ഷാ പ്രശ്‌നം വാട്‌സ്ആപ്പ് അംഗീകരിച്ചു. ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്‌ഡേറ്റ് പിന്നാലെ പുറത്തിറക്കി. ആപ്പിൾ ഡിവൈസ് ഉടമകൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ മെറ്റ നിർദ്ദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.