19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിലടക്കാന്‍ മദ്യം നല്‍കി; അമ്മ അറസ്റ്റില്‍

Janayugom Webdesk
കാലിഫോര്‍ണിയ
August 8, 2023 7:44 pm

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം ഒഴിച്ചു നല്‍കിയ അമ്മ അറസ്റ്റില്‍. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയത്. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ലോസ് ഏഞ്ചല്‍സില്‍ നിന്ന് 55 മൈല്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാല്‍ട്ടോയിലെ ഇന്‍കോര്‍പ്പറേറ്റഡ് ഏരിയയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് അറിഞ്ഞു. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ക്രൂരകൃത്യം ചെയ്തത്. ഹോനെസ്റ്റി റിയാല്‍ട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ പാലിന് പകരം മദ്യം നിറച്ച് നല്‍കിയത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയതിന് ഡി ലാ ടോറെയെ അറസ്റ്റ് ചെയ്യുകയും വെസ്റ്റ് വാലി ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കും.

Eng­lish Sum­ma­ry; A sev­en-week-old baby was giv­en alco­hol to stop its cries; Moth­er arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.