22 December 2024, Sunday
KSFE Galaxy Chits Banner 2

‘സെക്സ്’ കായിക ഇനമാക്കിയെന്ന വാര്‍ത്ത; സത്യാവസ്ഥ പുറത്ത്

Janayugom Webdesk
സ്റ്റോക്ഹോം
June 5, 2023 4:39 pm

സ്വീഡനില്‍ സെക്സ് കായിക ഇനമായി പ്രഖ്യാപിച്ചുവെന്നും ഇതിനായി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നിരവധി മാധ്യമങ്ങളും ഈ വാര്‍ത്ത പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇങ്ങനെ ഒരു ടൂര്‍ണമെന്‍റ് തന്നെയില്ലെന്നാണ് സ്വീഡിഷ് മാധ്യമമായ Goter­borgs-Posten നെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വീഡനില്‍ സെക്സിനായി ഫെഡറേഷനുണ്ടെങ്കിലും അത് കായിക ഇനമായി സ്വീഡനിലെ സ്പോര്‍ട്സ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടില്ല.

സ്വീഡിഷ് സെക്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഡ്രാഗന്‍ ബ്രാക്റ്റിക് ആണ് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി സെക്സ് ടൂര്‍ണമെന്‍റ് എന്ന ആശയവുമായി രംഗത്തെത്തിയത്. ഇതിന് മുന്നോടിയായി സെക്സ് ഫെഡറേഷന് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫഡേറഷനില്‍ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ ബ്രാക്റ്റിക്അപേക്ഷ നല്‍കിയെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇത് തള്ളിയെന്ന് ഏപ്രില്‍ 26ന് ഫെഡറേഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഫഡറേഷനില്‍ അംഗമാവാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ തള്ളുകയാണെന്നാണ് സ്ഥാനമൊഴിയുന്ന സ്പോര്‍ട്സ് ഫെഡറേഷന്‍ മേധാവി ബോണ്‍ എറിക്സണെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദിവസേന ആറ് മണിക്കൂര്‍വരെ നീളുന്ന സെക്സ് ടൂര്‍ണമെന്‍റില്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും പൊതുജനങ്ങള്‍ക്കും മത്സരം കാണാന്‍ അവസരമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. 20 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വീഡിഷ് അധികൃതർ ഇതേക്കുറിച്ച് പ്രതികരണമോ പ്രസ്താവനയോ നടത്തിയിട്ടില്ല.

Eng­lish Sum­ma­ry: A Sex Cham­pi­onship In Swe­den? The Real­i­ty of news
You may aslo like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.