18 January 2026, Sunday

Related news

January 14, 2026
January 11, 2026
January 11, 2026
January 1, 2026
December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 22, 2025
December 20, 2025

പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
June 30, 2023 2:46 pm

പത്തനംതിട്ടയില്‍ സീതത്തോട് കൊച്ചുകോയിക്കലില്‍ പുലിക്കുട്ടിയെ കണ്ടെത്തി. ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെയാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വനാതിര്‍ത്തിയിലുള്ള ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി ആക്രമണ സ്വഭാവം കാട്ടുകയോ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ലെന്ന് പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടിയത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്. അതേസമയം പുലിക്കുട്ടിക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന സംശയമുള്ളു. അതിനാല്‍ വിശദമായ പരിശോധന നടത്തുന്നതിനായി കോന്നി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനംവകുപ്പിന്റെ മൃഗഡോക്ടര്‍ പ്രദേശത്തെത്തി പരിശോധിക്കും. പുലിക്കുട്ടിക്ക് ആവശ്യ ചികിത്സ നല്‍കിയതിന് ശേഷം വനത്തില്‍ തുറന്നുവിടും.

Eng­lish Summary:A six-month-old tiger cub was found in Pathanamthitta

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.