23 January 2026, Friday

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം;മൃതദേഹം നദിയില്‍ എറിഞ്ഞു

Janayugom Webdesk
ബിഹാര്‍
September 3, 2024 10:01 pm

ബിഹാറിലെ ഗയ ജില്ലയില്‍ രണ്ട് പേര്‍ ചേര്‍ന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം മൃതദേഹം നദിയില്‍ എറിഞ്ഞതായി  പൊലീസ് പറഞ്ഞു.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം ഷെര്‍ഗാട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഉചിര്‍വാന്‍ ഗ്രാമത്തിലെ മൊര്‍ഹാന്‍ നദിയുടെ തീരത്ത്  ഉപേക്ഷിക്കുകയായിരുന്നു.രണ്ട് പ്രതികളും അറസ്റ്റിലായി.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച എഫ്ഐആറില്‍  പറയുന്നു.മൊഹാര്‍ നദിയുടെ തീരത്ത് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നുവെന്ന് ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.പ്രതികളിലൊരാളെ പിടികൂടിയപ്പോള്‍ തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചു.സംഭവത്തില്‍ പൊലീസ് സ്റ്റേഷന് നേരെ പ്രതിഷേധ പ്രകടനവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.