
ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ നിന്ന് വേർപ്പെട്ടിട്ടില്ല. ഇതാണ് പുരുഷന്റെതാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ചേർത്തലയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായ പുരുഷന്‍മാരുടെ വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.