
എഴുപത് യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഗോണ്ടയിലേക്ക് പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ആഗ്ര — ലഖ്‌നൗ എക്സ്പ്രസ്‌വേയിൽ മധ്യപ്രദേശിലെ ഇൻഡോറിന് സമീപം അശോക്‌നഗറിലാണ് സംഭവം. ടോൾ പ്ലാസയെത്തുന്നതിന് അര കിലോമീറ്റർ മുൻപ് ബസ് പൊടുന്നനെ തീപിടിച്ച് കത്തിയെന്നാണ് വിവരം. തീ ആളിക്കത്തുന്നതിന് മുൻപ് യാത്രക്കാരായ 70 പേരെയും ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.ബസ് പൂർണമായും കത്തി നശിച്ചു. യാത്രക്കാരുടെ സാധനങ്ങളും കത്തിനശിച്ചെന്നാണ് വിവരം.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ 70 പേരുടെയും ജീവൻ രക്ഷിച്ചത്. ഓടിക്കൊണ്ടിരിക്കെ ഒരു ടയറിലാണ് ആദ്യം തീപിടിച്ചതെന്നും കാരണം വ്യക്തമല്ലെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് ശേഷം റോഡിൽ നിന്ന് ബസ് ഒരു വശത്തേക്ക് മാറ്റി ഗതാഗതം സുഗമമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.