മണിപ്പൂരില്‍ പലചരക്ക് കടയ്ക്കുള്ളില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈനികനെ സസ്പെന്റ് ചെയ്തു. ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിളായ സതീഷ് പ്രസാദയാണ് പലചരക്ക് കടയ്ക്കള്ളില്‍ വെച്ച് സ്ത്രീയെ ഉപദ്രവിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ പലചരക്ക് കടയിലാണ് സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങനെത്തിയ യുവതിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തു. അര്‍ധ സൈനിക വിഭാഗത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോപണം പരിശോധിച്ചതായും തുടര്‍ന്ന് അതേ ദിവസം തന്നെ സൈനികനെ സസ്പെന്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
English Summary: A soldier who sexually assaulted a woman in Manipur was suspended
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.