21 December 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിന് പ്രത്യേക സെൽ രൂപീകരിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
July 10, 2024 10:35 pm

വിദേശത്തുള്ളതും വിദേശയാത്ര ചെയ്യുന്നതുമായ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിന് ഒരു പ്രത്യേക സെൽ രൂപീകരിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വിദേശത്ത് പഠിക്കുകയും തൊഴിലെടുക്കുകയും വിവിധ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപദശകങ്ങളിൽ വർധിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, വിദേശ രാജ്യങ്ങളില്‍ അപകടങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഇവരില്‍ പലരും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാല്‍ വിദേശത്തുള്ള ദൗത്യങ്ങളിലും വിദേശകാര്യമന്ത്രാലയത്തിലും പ്രത്യേക സെല്ലിന്റെ അഭാവം കാരണം അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം തേടുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. 

വിദേശത്തുള്ള നമ്മുടെ പൗരന്മാർക്ക് സഹായം തേടിയുള്ള നിരവധി അഭ്യർത്ഥനകൾ ലഭിക്കാറുണ്ട്. നിരവധി സംഭവങ്ങൾ മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങളുടെ ഇരകൾ പലപ്പോഴും സ്വകാര്യ സ്രോതസുകളിൽ നിന്നോ ക്രൗഡ് ഫണ്ടിങ്ങിൽ നിന്നോ സഹായം തേടാൻ നിർബന്ധിതരാകുകയാണ്. അതുകൊണ്ട് വിദേശ രാജ്യങ്ങളിൽ ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കാൻ ഒരു പ്രത്യേക സെൽ സ്ഥാപിക്കേണ്ട സമയമാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: A spe­cial cell should be set up to help Indi­an cit­i­zens: CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.