പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. വിശദമായ വിവരശേഖരണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. ഓരോ പരാതിയിലും പ്രത്യേകം അന്വേഷണം നടത്തും. വിവരശേഖരണം നടത്തിയ ശേഷമാകും അന്‍വറിന്റെ മൊഴി രേഖപ്പെടുത്തുക.
എഡിജിപി എം ആര്‍ അജിത്കുമാര്‍, മുന്‍ എസ് പി സുജിത്ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കണ്ട് അന്‍വര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ആരോപണങ്ങളില്‍ വസ്തുനിഷ്ഠമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തണമെന്നാണ് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. അന്‍വറിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലായിരുന്നു തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.