19 January 2026, Monday

Related news

January 15, 2026
September 16, 2025
June 7, 2025
April 3, 2025
March 27, 2025
March 26, 2025
March 26, 2025
February 28, 2025
February 27, 2025
February 10, 2025

ഭിന്നശേഷികലാകാരന്മാരുടെ അതിമനോഹര കലാവിരുന്ന്- ‘ഷോർട്ട് റോപ്പ്’ നാടകം ശ്രദ്ധേയമാകുന്നു

Janayugom Webdesk
കുവൈറ്റ് സിറ്റി
January 15, 2026 10:59 am

ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കഴിവുകളെ ലോകത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുഭരണകൂടം സംഘടിപ്പിച്ച ‘ഷോർട്ട് റോപ്പ്’ എന്ന നാടകം ശ്രദ്ധേയമാകുന്നു. ബുധനാഴ്ച നടന്ന നാടകത്തിന്റെ പ്രത്യേക പ്രദർശനത്തിൽ സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല മുഖ്യാതിഥിയായിരുന്നു.

വാർത്താവിനിമയ മന്ത്രാലയത്തിന്റെയും യു.എൻ പ്രതിനിധി ഓഫീസിന്റെയും സഹകരണത്തോടെയാണ് ഈ കലാവിരുന്ന് ഒരുക്കിയത്. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷം വേദിയിലെത്തിയ ഭിന്നശേഷിക്കാരായ കലാകാരന്മാർ, തങ്ങളുടെ പരിമിതികളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ ഓരോ ചലനങ്ങളും.

‘ഷോർട്ട് റോപ്പ്’ ജനുവരി 16, 17 തീയതികളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ പ്രതിഭകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇത്തരം കലാ വേദികൾ സഹായിക്കുമെന്നും ഈ അതുല്യ പ്രതിഭകളുടെ കലാമികവിന് സാക്ഷിയാകുവാൻ മുഴുവൻ ആളുകളെയും ഔദ്യോഗിക പ്രദർശനത്തിന് ക്ഷണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.