പേരാമ്പ്രയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാദില്‍(21) ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ്, ചര്‍ച്ചിനടുത്തുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ഷാദില്‍ മുളിയങ്ങല്‍ ഭാഗത്തേക്ക് പോകവേ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഏതാനും മീറ്ററുകള്‍ ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഷാദിലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.