23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 17, 2024
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023
July 1, 2023
June 29, 2023

അഞ്ചുതെങ്ങില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Janayugom Webdesk
കടയ്ക്കാവൂര്‍
July 13, 2023 11:28 am

അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജന്‍ — സരിത ദമ്പതികളുടെ മകളായ റോസ്ലിയയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ സംഭവത്തിന് ശേഷം ചത്തു. യാതൊരു പരിശോധനയ്ക്കും വിധേയമാക്കാതെ നായയെ കുഴിച്ചു മൂടുകയും ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്റിനറി സര്‍ജന്‍ എസ്. ജസ്നയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇതിന്റെ പരിശോധന വിവരം പുറത്തുവന്നപ്പോഴാണ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്. കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചവര്‍ ഉള്‍പ്പെടെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി അഞ്ചുതെങ്ങ് സി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു.

Eng­lish Summary:A stray dog ​​that attacked a four-year-old girl in Anchutheng has been con­firmed to be infect­ed with fleas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.