13 March 2026, Friday

Related news

March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026

തൃശൂരിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു

Janayugom Webdesk
തൃശൂർ
March 13, 2026 9:30 am

തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്ന സംഭവത്തില്‍ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. 84 വയസുള്ള കാർത്ത്യായനിയാണ് ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചത്. കിടപ്പ് രോഗിയായ ഇവരുടെ മുഖത്തും ശരീരമാസകലവും നായയുടെ കടിയേല്‍ക്കുകയായിരുന്നു. കാർത്ത്യായനിയുടെ മകന്‍ മണി സന്ധ്യയോടെ ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധികയെ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. വയ്യാതെ കിടക്കുന്ന മറ്റൊരു മകൻ ദേവദാസിനും പരുക്കേറ്റിരുന്നു. 60 വയസുള്ള ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. നിലവിൽ ചികിത്സയിലാണ് മകനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.