
പുത്തനങ്ങാടിയിൽ ഏഴ് പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ.പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു തെരുവു നായ ആക്രമണമുണ്ടായത്.തിരക്കുള്ള പ്രദേശത്തു വച്ചായിരുന്നു നായ ഏഴ് പേരെ ആക്രമിച്ചത്.അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയാണു നായ ആദ്യം ചാടി കടിച്ചത്.
കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്നു പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണുള്ളത്. കടിയേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.നായയ്‌ക്കായി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മണ്ണംകുളത്തു നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. നായയ്ക്ക് പേ വിഷ ബാധയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.