20 February 2026, Friday

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Janayugom Webdesk
കൊല്‍ക്കത്ത
February 2, 2025 11:24 pm

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. വിദ്യാര്‍ത്ഥിനിക്ക് വിഷാദരോഗമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം രാത്രി, അമ്മ മുറിയുടെ കതകില്‍ നിരവധി തവണ മുട്ടിയെങ്കിലും യുവതി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ്‌ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ കമര്‍ഹാടി പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.