ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. എടത്വാ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജന്റെ ഏക മകൻ ദീപു (21) ആണ് മരിച്ചത്. ഹരിപ്പാട് വീയപുരം റോഡിൽ വീയപുരം ഹൈസ്കൂളിന് സമീപം ഇന്ന് രാവിലെ 10.30 ന് ആയിരുന്നു അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വീയപുരം പോലീസ് മേൽ നടപടി സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.