സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീർ നസ്രത്ത് ദമ്പതികളുടെ മകൻ മാഹീൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരൻ സിദ്ദിഖ് .(മാഹീന്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.