
തൃശ്ശൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിടിച്ച് മരിച്ചു. മകറെ മരണം നേരിൽ കണ്ട ആളുകളുടെ കൂട്ടത്തിൽ സ്വന്തം അമ്മയും. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ഫൗസാന്‍ (14) ആണ് മരിച്ചത്. അപകടം വിവരം അറിഞ്ഞ് മരിച്ചതാരെന്നറിയാൻ മറ്റുള്ളവർക്കൊപ്പം എത്തിയതായിരുന്നു അൻസാർ ആശുപത്രിയിലെ നഴ്സ് കൂടിയായ അൽഫൈസാൻറെ അമ്മ സുലൈഖ. മരിച്ചത് സ്വന്തം മകനാണെന്നറിഞ്ഞതോടെ സംഭവസ്ഥലത്ത് ബോധംകെട്ട് വീഴുകയായിരുന്നു സുലൈഖ.
അല്‍ ഫൗസാന്‍ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അൽ ഫൌസാനെ ഗ്യാസ് സിലിണ്ടർ കയറ്റി വരുന്ന മിനി ലോറി ഇടിച്ചിടുകയായിരുന്നു. റോഡ് പണി നടക്കുന്ന ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. റോഡിലൂടെ സൈക്കിൾ ഉരുട്ടി വരികയായിരുന്ന കുട്ടിയെ ഇടിച്ച് തെറിപ്പിച്ച മിനി ലോറി ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.