അണ്ണാസര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പള്ളിയില്‍ പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. ക്യാമ്പസിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരിക്കുകയായിരുന്ന ഇരുവരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.