4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി;തെരച്ചിൽ പുരോഗമിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
September 13, 2024 8:06 pm

അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപമുള്ള കടലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.അഞ്ച് പേര്‍ ചേര്‍ന്ന് വൈകിട്ട് നാല് മണിയോടെയാണ് കടലില്‍ കുളിക്കാനിറങ്ങിയത്.അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെയായിരുന്നു കാണാതായത്.തെരച്ചിലില്‍ കണ്ടത്തിയ ഒരു കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന ആഷ്‌ലി ജോസ്(12)നെ കണ്ടെത്താനായില്ല.സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.

കാണാതായ കുട്ടിക്കായി അഞ്ചുതെങ്ങ് പോലീസ്,കോസ്റ്റല്‍ പൊലീസ്,ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്തില്‍ തെരച്ചില്‍ തുടരുകയാണ്.ആഷ്‌ലി ജോസ് സേക്രട്ട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.