22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 11, 2024
August 10, 2024
July 21, 2024
June 16, 2024
April 18, 2024
April 6, 2024
April 4, 2024
December 6, 2023
October 18, 2023
September 1, 2023

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച്‌ ഉപപാഠപുസ്തകം വേണം: കരിക്കുലം കമ്മിറ്റി

Janayugom Webdesk
തിരുവനന്തപുരം
April 25, 2023 10:59 pm

കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്ത് പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റി. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉള്‍പ്പെടുത്തി ഓരോ വിഷയങ്ങൾക്കും സപ്ലിമെന്ററി പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ സർക്കാര്‍ അനുവാദത്തിന്‌ കരിക്കുലം കമ്മിറ്റി അധ്യക്ഷൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ചുമതലപ്പെടുത്തി.

അതേസമയം, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) അച്ചടിക്കുന്ന പ്ലസ്‌ വൺ, പ്ലസ്‌ ടു പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഭാഷാവിഷയങ്ങൾ, കൊമേഴ്‌സ്‌, കമ്പ്യൂട്ടർ സയൻസ്‌ തുടങ്ങിയ തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകമാണ്‌ പരിഷ്കരിക്കാൻ തീരുമാനിച്ചത്‌.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ്‌ എൻസിഇആർടിയിൽനിന്ന്‌ കേരളം സ്വീകരിക്കുന്നത്‌. ഇവയില്‍ നിന്ന്‌ ഗാന്ധി വധം, ഗുജറാത്ത്‌ കലാപം, മുഗൾ ഭരണം തുടങ്ങിയ ചരിത്ര ഭാഗങ്ങൾ മുഴുവൻ കേന്ദ്ര സർക്കാർ നിർദേശപ്രകാരം വെട്ടിമാറ്റിയിരുന്നു.

പുതിയ പുസ്തകങ്ങളിൽ ഈ ഭാഗങ്ങളില്ല. കരാർ പ്രകാരം എൻസിഇആർടിയുടെ പുസ്തകങ്ങൾ പഠിപ്പിക്കാൻ ബാധ്യതയുള്ളതിനാലാണ്‌ കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച്‌ ഓരോ വിഷയത്തിനും ഉപപുസ്തകം കൂടി വിദ്യാർത്ഥികൾക്ക്‌ നൽകണമെന്ന്‌ കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്‌.

മന്ത്രിക്ക്‌ പുറമെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്‌ എന്നിവരും അംഗങ്ങളും കരിക്കുലം കമ്മിറ്റിയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: A sub-text­book should cov­er the sec­tions omit­ted by the Cen­tre: Cur­ricu­lum Committee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.