
കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിന്റെ കുഴിയിൽ വീണ 15കാരൻറെ നില അതീവ ഗുരുതരമായി തുടരുന്നു. കൊടിയത്തൂരിലെ ഒരു മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയത്തിന്റെ മലിനജല ടാങ്കിൽ വീണത്. ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നെങ്കിലും, വെള്ളം നിറഞ്ഞുനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്.
സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.