17 January 2026, Saturday

Related news

January 10, 2026
November 16, 2025
October 12, 2025
January 19, 2024
September 5, 2023
June 2, 2023
May 26, 2023
May 21, 2023
May 16, 2023
May 10, 2023

നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 2, 2023 1:02 pm

കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എയുപി സ്ക്കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ബൈക്കില്‍ സ്ക്കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ വീഴുകയായിരുന്നു. നന്മണ്ട ഈസ്റ്റ് യുപി സ്ക്കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട ബൈക്ക് അൽപദൂരം മുന്നോട്ട് ഓടി റോഡിൽ മറിയുകയായിരുന്നു. ഹെൽമെറ്റ് പൂർണമായി തകർന്നു. ഉടൻ തന്നെ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. അധ്യാപകൻ പരേതനായ അബൂബക്കറിന്റെ മകനാണ്. 

Eng­lish Summary:
A teacher died after a tree branch broke in Nanmanda

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.