10 December 2025, Wednesday

Related news

November 4, 2025
November 3, 2025
October 30, 2025
October 22, 2025
October 15, 2025
October 14, 2025
October 12, 2025
October 12, 2025
October 11, 2025
October 1, 2025

ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ ടെലിവിഷന്‍ താരത്തെ റിമാന്‍ഡ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 12, 2023 3:01 pm

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അറസ്റ്റിലായ ടെലിവിഷന്‍ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ബിനു കമാലിനെ റിമാന്‍ഡില്‍ വിട്ടു. കഴിഞ്ഞദിവസം വൈകിട്ടാണ് ബിനു കമാലിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ ആയിരുന്നു സംഭവം. വട്ടപ്പാറ വെച്ചായിരുന്നു സംഭവം.

യുവതിയിരുന്ന സീറ്റിലേക്ക് വന്നിരുന്ന് ദേഹത്ത് സ്പർശിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവതി പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തും. 21 കാരിയായ കൊല്ലം സ്വദേശിനിയുടെ പരാതിയിന്മേല്‍ അറസ്റ്റിലായ ബിനുവിനെ പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. 

Eng­lish Sum­ma­ry: A tele­vi­sion actor who was arrest­ed for sex­u­al­ly assault­ing a woman on a bus has been remanded

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.