ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ പത്ത് വയസുകാരിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ച 76കാരനായ അധ്യാപകന് പത്ത് വർഷം തടവ് ശിക്ഷ. കൂടാതെ 10,000 രൂപ പിഴയും അടക്കണം. തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിൽ മറ്റു കുട്ടികൾ ഇല്ലാതിരുന്ന സമയത്തായിരുന്നു അധ്യാപകൻ കുട്ടിയെ കടന്നുപിടിച്ചത്. ഇതോടെ ഭയന്ന കുട്ടി ഇതേക്കുറിച്ച് പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട് കുട്ടി ട്യൂഷൻ ക്ലാസിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. വീട്ടുകാർ വിവരം ട്യൂഷൻ സെന്ററിന്റെ പ്രിൻസിപ്പലിനെ അറിയിച്ചു. തുടർന്ന് പ്രിൻസിപ്പലും വീട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.