
ജമ്മു കശ്മീര്‍ പൊലീസും കരസേനയും നടത്തിയ തെരച്ചിലിനിടെ ഉദംപൂരിലെ ബസന്ത്ഗഡില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ ബിഹാലി എന്ന പേരില്‍ കരസേനയുടെ വൈറ്റ് നൈറ്റ് കോര്‍പ്സും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദിയെ വെടിവച്ച് കൊന്നത്.
സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. ഇന്നലെ രാവിലെ നടന്ന ഓപ്പറേഷനിലാണ് തീവ്രവാദിയെ വകവരുത്തിയത്. മേഖലയില്‍ തെരച്ചില്‍ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.