19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
December 3, 2024
November 19, 2024
November 19, 2024
November 3, 2024
October 28, 2024
October 28, 2024
October 27, 2024
October 22, 2024

കഞ്ചാവിനും, മദ്യത്തിനും അടിമയായ മുപ്പത്തഞ്ചുകാരനെ അച്ഛനും സോഹദരനും ചേര്‍ന്ന് കൊന്നു; മൃതദേഹം കത്തിച്ചുകളഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 2:01 pm

കഞ്ചാവിനും,മദ്യത്തിനും അടിമപ്പെട്ട് പതിവായി പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ആളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജാല്‍ന അംബാദ് സ്വദേശിയായ മുപ്പത്തി അഞ്ചുകാരനെയാണ് അച്ഛനും,സോഹദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം പ്രതികളെല്ലാം ചേര്‍ന്ന് മൃതദേഹം രഹസ്യമായി കത്തിച്ചുകളയുകയായിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ക‍ഞ്ചാവും, മദ്യവും ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം ഇയാള്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതു പതിവായിരുന്നു. ജാല്‍ന അംബാദും , ബന്ധുക്കളും തമ്മില്‍ കൃഷിയിടത്തില്‍ വെച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ഇയാളും അച്ഛനും, സോഹദരനും, മകനും ചേര്‍ന്ന് അക്രമിച്ചു. അവശനായ ഇയാളെ കൃഷിയിടത്തില്‍ ഉപേക്ഷിച്ച് മടങ്ങിയ പ്രതികള്‍ അടുത്ത ദിവസമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഇതോടെ പൊലീസ് കേസ്ഭയന്ന് മൂവരും ചേര്‍ന്ന് മൃതദേഹം രഹസ്യമായി കത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ പിതാവും സഹോദരനും മകനുമാണ് അറസ്റ്റിലായിട്ടുള്ളതെന്നും ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.

Eng­lish Summary:
A thir­ty-five-year-old man addict­ed to cannabis and alco­hol was killed by his father and broth­er; The body was burnt

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.