21 January 2026, Wednesday

തിരുവനന്തപുരത്ത് ഹൃദ്രോഗി കൂടിയായ മൂന്നരവയസുകാരനെ അങ്കണവാടി ആയയുടെ ക്രൂരമര്‍ദ്ദനം

Janayugom Webdesk
തിരുവനന്തപുരം
March 24, 2023 1:02 pm

തിരുവനന്തപുരം പാറശ്ശാലയിൽ മൂന്നരവയസുകാരനെ അങ്കണവാടി ആയ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആയ അടിച്ചും നുള്ളിയും കുട്ടിയെ പരിക്കേൽപ്പിച്ചതായി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൃദ്രോഗി കൂടിയായ മൂന്നരവയസുകാരനെയാണ് മര്‍ദ്ദിച്ചത്. പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലെ ആയ സിന്ധുവിനെതിരെയാണ് പരാതി.

ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക്‌ ആണ് സംഭവം. കുട്ടിയെ കൂട്ടാൻ അമ്മ അങ്കണവാടിയിൽ എത്തിയപ്പോൾ കുട്ടി കരഞ്ഞ്‌ അവശനിലയിലായിരുന്നു. കാര്യം തിരക്കിയപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നും ആയ സിന്ധു പറഞ്ഞു. വീട്ടിൽ എത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിക്ക് ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസും എടുത്തു.

Eng­lish Sum­ma­ry: A three-and-a-half-year-old boy was beat­en up by Angan­wa­di helper in Thiruvananthapuram
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.