കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകൻ റിദാൻ ജാജുവാണ് മരിച്ചത്. ഉച്ചയ്ക്ക് 12:30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടമുണ്ടായത്.
ടെർമിനലിന് തൊട്ടടുത്തുള്ള കഫേയിൽ നിന്ന് ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു കുടുംബം. സഹോദരനൊപ്പം കഫെയ്ക്ക് സമീപത്തെ പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. മാതാപിതാക്കൾ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
ഈ അന്വേഷണത്തിൽ കുട്ടിയെ പൂന്തോട്ടത്തിന് നടുവിലെ മാലിന്യ കുഴിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദയാത്രയ്ക്കായി രാജസ്ഥാനിൽ നിന്നും കേരളത്തിൽ എത്തിയതാണ് കുടുംബം. പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്നു കുഴി. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.