26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ബിസ്‌ക്കറ്റ് ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാ ന്ത്യം

Janayugom Webdesk
താനെ
September 4, 2024 11:31 am

മഹാരാഷ്ട്രയിയില്‍ ബിസ്‌ക്കറ്റ് ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്നുവസയുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച താനെ ജില്ലയിലെ അംബർനാഥിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയിലേക്ക് ടിഫിന്‍ വിതരണത്തിന് പോയ ആയുഷ് ചൗഹാൻ എന്ന കുട്ടിയാണ് മരിച്ചത്. മെഷീന്‍ ബെല്‍റ്റില്‍ നിന്ന് ബിസ്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി അപകടത്തില്‍പ്പെടുന്നത്. ഫാക്ടറി ജീവനക്കാർ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അംബർനാഥ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.