14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

മൂന്ന് വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അമ്മ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

Janayugom Webdesk
ജയ്പൂർ
January 20, 2023 9:20 am

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ മൂന്ന് വയസുകാരിയെ കൊന്ന് ഓടുന്ന ട്രെയിനിൽ നിന്ന് അമ്മ മൃതദേഹം വലിച്ചെറിഞ്ഞു. സംഭവത്തിൽ അമ്മയെയും അവരുടെ കാമുകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുനിത, മാൾട്ട എന്ന സണ്ണി എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രിയാണ് സുനിത മകൾ കിരണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ശ്രീഗംഗാനഗർ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി പൊലീസ് പറഞ്ഞു. രാവിലെ 6:10 ന് അവർ ട്രെയിനിൽ കയറി, ഫതുഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള പാലത്തിൽ എത്തിയപ്പോൾ, അവർ ഓടുന്ന ട്രെയിനിൽ നിന്ന് മൃതദേഹം വലിച്ചെറിയുകായിയരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു. 

മൃതദേഹം കനാലിൽ ഉപേക്ഷിക്കാനാണ് എറി‍ഞ്ഞതെങ്കിലും അത് റെയിൽവേ ട്രാക്കിന് സമീപമാണ് വീണത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അഞ്ച് കുട്ടികളുള്ള സുനിത, സണ്ണിയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ശാസ്ത്രി നഗറിലാണ് താമസിക്കുന്നത്, അതേസമയം മൂന്ന് കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, മകളെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു, തുടർന്ന് രണ്ട് പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A three-year-old girl was stran­gled to death and thrown from a mov­ing train by her mother

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 13, 2025
January 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.