9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025

അമ്മയ്ക്കൊപ്പം ട്രെയിൻ കാത്തുനിന്ന മൂന്ന് വയസുകാരിയെ പാളത്തിലേക്ക് തള്ളിയിട്ടു; 32കാരി പിടിയില്‍

Janayugom Webdesk
വാഷിങ്ടണ്‍
January 2, 2023 5:06 pm

മൂന്ന് വയസുകാരിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട 32 കാരി പിടിയില്‍. അമേരിക്കയിലെ ഒറിഗണിലാണ് സംഭവം നടന്നത്. ഡിസംബർ 28നു നടന്ന ‍ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുട്ടിയെ തള്ളിയിട്ട ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. 

അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു കുഞ്ഞ്. ബ്രയാല ലേസ് വർക്ക്‌മാൻ എന്ന യുവതി പെട്ടെന്നാണ് പിന്നിൽ നിന്ന് കുട്ടിയെ തള്ളിയിട്ടത്. മുഖമിടിച്ചാണ് കുഞ്ഞ് ട്രാക്കിലേക്ക് വീണത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകൾ കുഞ്ഞിനെ രക്ഷിച്ചു. ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയിൽ മുറിവും ഉണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.

Eng­lish Summary;A three-year-old girl who was wait­ing for a train with her moth­er was pushed onto the tracks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.